ജന്മദിനത്തില്‍ പിതാവിനൊപ്പം മധുരം വാങ്ങാന്‍ പോയ 11കാരി വാഹനാപകടത്തില്‍ മരിച്ചു





മഞ്ചേശ്വരം: ജന്മദിനത്തില്‍ മധുരം വാങ്ങാന്‍ പോകവെ വാഹനാപകടത്തില്‍ വിദ്യാര്‍ഥിനി മരിച്ചു. പിതാവിനൊപ്പം മധുരം വാങ്ങാന്‍ പോകുകയായിരുന്ന ദീപിക(11)ആണ് മരിച്ചത്.

കട്ടബസാറിലെ രവിചന്ദ്ര ഹെഗ്‌ഡെയുടെയും മംഗളയുടെയും മകളാണ് ദീപിക. അച്ഛനോടൊപ്പം സ്‌കൂട്ടറില്‍ മഞ്ചേശ്വരത്തേക്ക് പോകുകയായിരുന്നു. ഈ സമയം എതിരെ വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.  മഞ്ചേശ്വരം കീര്‍ത്തീശ്വര ക്ഷേത്രത്തിനു സമീപമാണ് അപകടം ഉണ്ടായത്.
 
പരിക്കേറ്റ രവിചന്ദ്ര ഹെഗ്‌ഡെയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബങ്കര മഞ്ചേശ്വരം ജിഎച്ച്എസ്എസിലെ ആറാംക്ലാസ് വിദ്യാര്‍ഥിനിയാണ് ദീപിക. സംഭവസ്ഥലത്ത് വെച്ച് തന്നെ ദീപിക മരിച്ചു.
أحدث أقدم