പാമ്പാടി പൂരം ; ചെറുവള്ളിക്കാവിൽ 12ന് കൊടിയേറും



 പാമ്പാടി :  പാമ്പാടി ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തിൽ ' കുംഭപ്പൂരം 12 മുതൽ 19 വരെ നടക്കും.12 ന് വൈകിട്ട് 5 .30 നും 6. നുംമദ്ധ്യേ ക്ഷേത്രം തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരി ,മേൽശാന്തി പെരികമന സതീഷ് നമ്പൂതിരി എന്നിവരുടെ മുഖ്യ കാർമികത്വത്തിലാണ് കൊടിയേറ്റ്.

പ്രസിദ്ധമായ കുംഭപ്പൂരത്തോട്  അനുബന്ധിച്ചുള്ള കുംഭകുട ഘോഷയാത്ര 18 ന് രാവിലെ 11 ന് ക്ഷേത്രത്തിൽ എത്തിച്ചേരും ,11.30 മുതൽ 12. വരെ കുംഭകുട അഭിഷേകം നടക്കും .19 ന് വൈകിട്ട് 5 ന് ആറാട്ട് , 6 ന് ആറാട്ട് എതിരേല്പ് ഘോഷയാത്ര.

13 മുതൽ 17 വരെ എല്ലാ ദിവസവും രാവിലെ 10-ന് ഉത്സവബലി. ഉച്ചക്ക് 12ന് ഉത്സവബലി ദർശനം ഉണ്ടായിരിക്കും
കൊടിയേറ്റ് മുതൽ എല്ലാ ദിവസവും പറ , അൻപൊലി , നാണയപ്പറ വഴിപാടുകൾ ഉണ്ടായിരിക്കും,

'15 ന് ശ്രീകൃഷ്ണ നടയിൽ പുഷ്പാഭിഷേകം ,16.ന് ദേവീനടയിൽ പുഷ്പാഭിഷേകം പ്രത്യേക വഴിപാടായി നടത്തും
ആറാം ഉത്സവവമായി 17 ന് വൈകിട്ട് സേവ ,കാഴ്ചശ്രീബലി പ്രത്യേകമായി നടക്കും

18 ന് രാവിലെ 5.30ന് എണ്ണക്കുടം, അഭിഷേകം ,7. 30 ന് ശ്രീബലി എഴുന്നെള്ളിപ്പ്' നാദസ്വരം എരുമേലി കണ്ണൻ & പാർട്ടി ,പഞ്ചവാദ്യം ചെണ്ടമേളം കലാമണ്ഡലം പുരുഷോത്തമൻ & പാർട്ടി.
വൈകിട്ട് 5.30ന് സേവ കാഴ്ചശ്രീബലി' ,മയൂരനൃത്തം ,
രാത്രി 8, 30 ന് അമ്മൻ കുടം താലപ്പൊലി ,9.30 ന് പള്ളിവേട്ട പുറപ്പാട് ,10. ന് പള്ളിവേട്ട എഴുന്നള്ളിപ്പ്  നടക്കും .

ക്ഷേത്ര ചടങ്ങുകൾ ഉൾപ്പെടെയുള്ള എല്ലാ ഉത്സവ പരിപാടികളും കോവിഡ് മാനദണ്ഡപ്രകാരം മാത്രമാണ് നടക്കുന്ന ന്നതെന്ന് പ്രസിഡണ്ട് കെ.എൻ .രാജേന്ദ്രൻ നായർ, സെക്രട്ടറി എം.ആർ .സജികുമാർ, ഖജാൻജി എം.പി.അജി കുമാർ എന്നിവർ അറിയിച്ചു.


أحدث أقدم