സംസ്ഥാന സർക്കാറിന്റെ പുതിയ നൂറുദിന പരിപാടി; 1557 പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാന സർക്കാറിന്റെ പുതിയ നൂറുദിന പരിപാടിയിലുടെ 1557 പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മെയ് 20ന് സർക്കാർ ഒരു വർഷം പൂർത്തീകരിക്കുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്. നേരത്തെ പ്രഖ്യാപിച്ച 100 ദിന പദ്ധതികൾ പൂർത്തീകരിച്ചതായും അദ്ദേഹം അറിയിച്ചു.
ഈ ചുരുങ്ങിയ സമയത്തിൽ നമ്മുടെ നാട് ഒട്ടേറെ പ്രയാസങ്ങളിലൂടെ കടന്നു പോയി. കൊവിഡിൻ്റെ രണ്ടും മൂന്നും തരംഗങ്ങൾ ജനജീവിതത്തെ സാരമായി ബാധിച്ചു സാധാരണ നിലയിൽ നടക്കേണ്ട പല പ്രവർത്തനങ്ങളും ഇക്കാരണത്താൽ തടസ്സപ്പെട്ടു.
എന്നാൽ ജനക്ഷേമപ്രവർത്തനങ്ങൾക്ക് തടസം നേരിടാതെ സർക്കാർ പ്രവർത്തിച്ചു എന്നതിൽ ചാരിതാർത്ഥ്യമുണ്ട്. അധികാരത്തിൽ വന്ന് പ്രഖ്യാപിച്ച 100 ദിന പദ്ധതികൾ പൂർത്തീകരിച്ചു. ഇപ്പോൾ ഒന്നാം വാർഷികത്തിന് മുന്നോടിയായി മറ്റൊരു നൂറ് ദിനപരിപാടി കൂടി പ്രഖ്യാപിക്കുന്നു. ഫെബ്രുവരി പത്തിനും മെയ് ഇരുപതിനും ഇടയിലായി പദ്ധതികൾ തീർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
أحدث أقدم