മാധ്യമപ്രവര്‍ത്തകയ്ക്കു മുന്നിൽ സ്വയംഭോഗം ചെയ്ത 23 കാരനായ യുവാവ് അറസ്റ്റിൽ സംഭവം ട്രയിനിൽ വച്ച്

ചെന്നൈ: ട്രെയിനിൽ മാധ്യമപ്രവര്‍ത്തകയ്ക്കു മുന്നിൽ സ്വയംഭോഗം ചെയ്ത യുവാവ് അറസ്റ്റിൽ. ചെന്നൈ മീനമ്പാക്കം സ്വദേശി ലക്ഷ്മണന്‍ എന്ന ഇരുപത്തിമൂന്നുകാരനെയാണ് ദക്ഷിണ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്ത്.
ഫെബ്രുവരി 9ന് നുങ്കമ്പാക്കത്ത് നിന്നും താമ്പരത്തേക്ക് പോകുകയായിരുന്ന ലോക്കല്‍ ട്രെയിനില്‍ വച്ചായിരുന്നു സംഭവം.രാത്രി 9.40 ഓടെയാണ് യുവതി ട്രെയിനില്‍ കയറുന്നത്.
ട്രെയിന്‍ പല്ലാവരം സ്റ്റേഷന്‍ കടന്നു പോയതിന് ശേഷം പ്രതിയായ യുവാവ് ലേഡീസ് കമ്പാര്‍ട്ട്മെന്‍റിലെത്തി യുവതിക്ക് നേരെ ഇരുന്ന് സ്വയംഭോഗം ചെയ്യുകയായിരുന്നു.
സംഭവം ശ്രദ്ധിച്ച യുവതി തന്‍റെ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. ഇത് കണ്ട യുവാവ് ട്രെയിന്‍ ക്രോംമ്പേട്ട് സ്റ്റേഷനിലെത്തിയപ്പോള്‍ ഓടി രക്ഷപ്പെട്ടു.
أحدث أقدم