ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംതവണ; 300 അടി താഴ്ചയുള്ള കുഴല്‍ കിണറില്‍ വീണ് ഏഴ് വയസുകാരന്‍; രക്ഷാപ്രവര്‍ത്തനം ഈര്‍ജിതം





കുഴല്‍കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം
 

ദാമോ: കുഴല്‍ക്കിണറില്‍ ഏഴ് വയസുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. മധ്യപ്രദേശിലെ ദാമോ ജില്ലയിലാണ് ഇന്ന് ഉച്ചയോടെയാണ് സംഭവം. 300 അടി താഴ്ചയുള്ള കുഴല്‍ല്‍ക്കിണറിലാണ് കുട്ടി വീണത്. 

ഈയാഴ്ചയ്ക്കിടെ സംസ്ഥാനത്തെ മൂന്നാമത്തെ സംഭവമാണിത്. ദാമോ ജില്ലാ ആസ്ഥാനത്ത് നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള പട്ടേര പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബര്‍ഖേദ ഗ്രാമത്തിലാണ് സംഭവം.

ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കളിക്കുന്നതിനിടയില്‍ പിതാവ് ധര്‍മ്മേന്ദ്ര അത്യ കുഴിച്ച കുഴല്‍ക്കിണറിലാണ് കുട്ടിവീണതെന്ന് പൊലീസ് പറഞ്ഞു. കുഴല്‍ക്കിണറില്‍ 10-15 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിയതെന്നും പൊലീസ് പറയുന്നു. കുട്ടി വീണതറിഞ്ഞ ഉടനെ തന്നെ പൊലീസ് മറ്റ് സംഘങ്ങളുമെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്തുണ്ട്.

കഴിഞ്ഞ ദിവസം മൂന്ന് വയസുള്ള ഒരാണ്‍കുട്ടി 200 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണിരുന്നു. 16 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

أحدث أقدم