നാല് കോടി വിലവരുന്ന 4000 ജോഡി നൈക്ക് ഷൂ മോഷണം പോയി! !


നാല് ലക്ഷം പൗണ്ട് വില മതിക്കുന്ന 4000 ജോഡി നൈക്ക് ഷൂ മോഷണം പോയി. സ്‌കോട്ലന്‍ഡിലെ സൗത്ത് ലാനാര്‍ക്ഷെയറിലെ സര്‍വീസ് സ്റ്റേഷനിലെ ലോറിയില്‍ നിന്നാണ് ഇത്രയധികം ഷൂ മോഷ്ടിക്കപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം എബിംഗ്ഡണ്‍ സര്‍വീസസ് ഇന്റര്‍ചേഞ്ചില്‍ പാര്‍ക്ക് ചെയ്ത വാഹനത്തില്‍ നിന്നാണ് പാദരക്ഷകള്‍ മോഷ്ടിച്ചത്. മോഷണത്തിനിടെ വാഹനവും സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന മറ്റ് രണ്ട് വാഹനങ്ങളും തകര്‍ന്നതായി സ്‌കോട്ട്‌ലന്‍ഡ് പൊലീസ് പറഞ്ഞു.

പ്രതികളെ തിരിച്ചറിയുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും സംശയാസ്പദമായ എന്തെങ്കിലും കാണുന്നവര്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്നും പൊലീസ് അറിയിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കണമെന്നും പൊലീസ അഭ്യര്‍ഥിച്ചു.
أحدث أقدم