ഇന്തോനേഷ്യയിലെ വടക്കൻ സുമാത്രയിൽ റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സിംഗപ്പൂരിലും അനുഭവപ്പെട്ടതായി: എൻ ഇ എ

സന്ദീപ് എം സോമൻ 
*സിംഗപ്പൂർ:* ഇന്തോനേഷ്യയിലെ വടക്കൻ സുമാത്രയിൽ  6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വെള്ളിയാഴ്ച (ഫെബ്രുവരി 25) സിംഗപ്പൂരിന്റെ പല ഭാഗങ്ങളിലും അനുഭവപ്പെട്ടതെന്ന് നാഷണൽ എൻവയോൺമെന്റൽ ഏജൻസി (എൻഇഎ) അറിയിച്ചു.

രാവിലെ 9.40 ഓടെ, പുങ്‌ഗോൾ, സിമേ, റെഡ്‌ഹിൽ, ക്വീൻസ്‌വേ, ആങ് മോ കിയോ, കല്ലാങ് എന്നിവയുൾപ്പെടെ ദ്വീപിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾക്ക് ഭൂചലനം അനുഭവപ്പെട്ടു.
സിംഗപ്പൂരിൽ പരിക്കുകളോ ക്രമസമാധാന പ്രശ്‌നങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന് പോലീസ് അധികാരികൾ പറയുകയുണ്ടായി.
أحدث أقدم