കോട്ടയം ജില്ലയിൽ 731 പേർക്കു കോവിഡ്;2680 പേർക്കു രോഗമുക്തി






കോട്ടയം: ജില്ലയിൽ 731 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 730 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 12 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 2680 പേർ രോഗമുക്തരായി. 5607 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

രോഗം ബാധിച്ചവരിൽ 285 പുരുഷൻമാരും 372 സ്ത്രീകളും 74 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 148 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവിൽ 12206 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 438959 പേർ കോവിഡ് ബാധിതരായി. 427439 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 13535 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം - 140
ചങ്ങനാശേരി - 32
കാഞ്ഞിരപ്പള്ളി -21
ഏറ്റുമാനൂർ - 19        
എലിക്കുളം, മുണ്ടക്കയം
- 18
പാലാ, വാകത്താനം-17
പനച്ചിക്കാട്, അയ്മനം, കടുത്തുരുത്തി -16
ചിറക്കടവ്, എരുമേലി-15
മാടപ്പള്ളി, വൈക്കം, പാമ്പാടി, മണർകാട് - 14
വാഴപ്പള്ളി, ആർപ്പൂക്കര - 13
കരൂർ-12
അതിരമ്പുഴ, കറുകച്ചാൽ, പാറത്തോട് - 11        
തലയോലപ്പറമ്പ്, ഉഴവൂർ, പുതുപ്പള്ളി - 10
അയർക്കുന്നം, പായിപ്പാട്, കിടങ്ങൂർ, രാമപുരം, മാഞ്ഞൂർ - 9
വാഴൂർ, വിജയപുരം, കുറവിലങ്ങാട് - 8
മുത്തോലി, പള്ളിക്കത്തോട്, കാണക്കാരി - 7
മണിമല, നീണ്ടൂർ, ചെമ്പ്, വെള്ളാവൂർ, മീനച്ചിൽ, മരങ്ങാട്ടുപിള്ളി
വെളിയന്നൂർ, നെടുംകുന്നം, അകലക്കുന്നം, തൃക്കൊടിത്താനം - 5
ഈരാറ്റുപേട്ട, കടനാട്, കൊഴുവനാൽ, പൂഞ്ഞാർ തെക്കേക്കര,
വെള്ളൂർ, ഞീഴൂർ, തിടനാട് - 4
കൂരോപ്പട, കുമരകം, മേലുകാവ്, കുറിച്ചി, മുളക്കുളം, കടപ്ലാമറ്റം, പൂഞ്ഞാർ ,മറവൻതുരുത്ത് - 3
മീനടം, ഭരണങ്ങാനം, തലയാഴം, ഉദയനാപുരം, കോരുത്തോട് -2
കങ്ങഴ, തിരുവാർപ്പ്, കല്ലറ, തലപ്പലം, മൂന്നിലവ്, കൂട്ടിക്കൽ-1

أحدث أقدم