പാമ്പാടി ഗവ.താലൂക്ക് ആശുപത്രിയിൽ അത്യാസന്ന നിലയിൽ ആംബുലൻസിൽ എത്തിച്ച പൂർണ്ണ ഗർഭിണി അതേ ആംബുലൻസിൽ പ്രസവിച്ചു.

പാമ്പാടി : ആംബുലൻസിൽ യുവതിക്ക് സുഖപ്രസവം. പാമ്പാടി ഗവ.താലൂക്ക് ആശുപത്രിയിൽ അത്യാസന്ന നിലയിൽ ആംബുലൻസിൽ എത്തിച്ച പൂർണ്ണ ഗർഭിണി അതേ ആംബുലൻസിൽ പ്രസവിച്ചു. 
കഴിഞ്ഞ 29ന് വൈകുന്നേരം ആയിരുന്നു.

സംഭവം അറിഞ്ഞെത്തിയ പാമ്പാടി ഗവ.ആശുപത്രിയിലെ മെയിൽ നഴ്സ് തൈഫ് ആണ് പ്രഥമ ശുശ്രൂഷ നടത്തിയത്.

കോട്ടയം മെഡിക്കൽ കോളേജിലേക്കുള്ള യാത്രാ മദ്ധ്യേ കട്ടപ്പന ചപ്പാത്ത് സ്വാദേശിനി സോഫിയ(28) യ്ക്ക് കലശലായ പ്രസവവേദന അനുഭവപ്പെട്ടു. ഈ സമയം ആംബുലൻസ് പാമ്പാടി ആശു ത്രിക്ക് സമീപം എത്തിയിരുന്നു. ഉടൻ തന്നെ ഡ്രൈവർ വാഹനം ആശുപത്രി വളപ്പിലേക്ക് കയറ്റി. ഇതിനിടയിൽ സോഫിയ ആംബുലൻസിൽ തന്നെ പ്രസവിച്ചു. വിവരം അറിഞ്ഞ് ഓടിയെത്തിയ മെയിൽ നഴ്സ് തൈഫ് കുഞ്ഞിനെ സുരക്ഷിതമായി എടുത്തു. ഈ സമയം കാഷ്വാലിറ്റി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോ. ആര്യയും എത്തി പ്രഥമ ശുശ്രൂഷകൾ നൽകി ഉടൻതന്നെ  അമ്മയെയും കുഞ്ഞിനെയും അതേ ആംബുലൻസിൽ  മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു.


أحدث أقدم