ഞായറാഴ്ച നിയന്ത്രണത്തില്‍ ഇളവ് ആവശ്യപ്പെട്ട് ഓർത്തഡോക്സ് സഭ










കോട്ടയം : ഞായറാഴ്ച ആരാധനാലയങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ ഇളവ് ആവശ്യപ്പെട്ട് ഓർത്തഡോക്സ് സഭ.

ആരാധനയില്‍ വിശ്വാസികള്‍ക്ക് പങ്കെടുക്കുവാന്‍ കഴിയാത്ത അവസ്ഥയ്ക്ക് മാറ്റം വരണമെന്ന് ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു..

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും സഭയുടെ പൂര്‍ണ്ണമായ സഹകരണം ഉണ്ടാകും.

പ്രതിസന്ധികളുടെയും മാനസിക ക്ലേശങ്ങളുടെയും നടുവില്‍ വിശ്വാസികളുടെ ആശ്രയം ആരാധനയും പ്രാര്‍ത്ഥനയുമാണ്. 

നോമ്പുകാലം കൂടി സമീപിക്കുന്ന സാഹചര്യത്തില്‍, സര്‍ക്കാരിന്റെ അടിയന്തിര ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകണമെന്നും ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ആവശ്യപ്പെട്ടു.

أحدث أقدم