പള്ളിക്കത്തോട് പോലീസ് സ്റ്റേഷനിൽ എസ് ഐയും വനിതാ പോലീസും തമ്മിൽ അടി ,സംഭവം ഇന്നലെ രാവിലെ ജനങ്ങളുടെ സ്വത്തിനും ജീവനും കാവലാളാകേണ്ടവർ തമ്മിലടിച്ചത് സേനക്ക് നാണക്കേട് .



 ജോവാൻ മധുമല 
കോട്ടയം : പള്ളിക്കത്തോട് പോലീസ് സ്റ്റേഷനിൽ എസ് ഐയും വനിതാ പോലീസും തമ്മിൽ അടി ,സംഭവം ഇന്നലെ രാവിലെയായിരുന്നു 
അടിമുത്തപ്പോൾ സഹപ്രവർത്തകരായ പോലീസ് ഉദ്ധ്യോഗസ്ഥർ പിടിച്ച് മാറ്റി അടി വെച്ച വനിതാ പോലീസും , എസ് ഐയും തമ്മിൽ കുറെക്കാലമായി ചെറിയ കാര്യങ്ങൾക്കു പോലും ഉടക്കിൽ ആയിരുന്നതായാണ് വിവരം 

ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി അറിയുന്നു 
ജനങ്ങളുടെ സുരക്ഷക്കായി നിയോഗിക്കപ്പെട്ടവർ തമ്മിൽ അടിയുണ്ടാക്കിയത് സേനക്ക് നാണക്കേടായി 
സാമൂഹ്യ മാധ്യമങ്ങളാൽ ഇതുമായി ബന്ധപ്പെട്ട്  നിരവധി പോസ്റ്റുകൾ ഇതിനോടകം വന്നു
أحدث أقدم