ഓട്ടത്തിനിടയിൽ ഡ്രൈവർക്ക് തലകറക്കം, നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വഴിയാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ചു






വണ്ടിപ്പെരിയാർ : ഓട്ടത്തിനിടയിൽ ഡ്രൈവർക്ക് തലകറക്കം ഉണ്ടായതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ  കാൽനട യാത്രികയായ  യുവതിയെ
ഇടിച്ചു തെറിപ്പിച്ചു. 
വണ്ടിപ്പെരിയാർ ടൗണിൽ
ശനിയാഴ്ച്ച വൈകിട്ടായിരുന്നു
അപകടം. എൽ.ഐ.സി. ജീവനക്കാരി കവിത (46)യ്ക്കാണ് പരുക്കേറ്റത്. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വണ്ടിപ്പെരിയാറ്റിൽ നിന്നും നെടുങ്കണ്ടത്തിലേക്ക്
പോകുകയായിരുന്ന ഒരു കുടുംബത്തിലെ നാല്
പേരാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്.
വണ്ടിപ്പെരിയാർ പെട്രോൾ പമ്പിനു
സമീപത്തെത്തിയപ്പോൾ ഡ്രൈവർക്ക്
തലകറക്കം ഉണ്ടാകുകയും തുടർന്ന്  നിയന്ത്രണം വിട്ട  ഓട്ടോറിക്ഷ റോഡരികിലൂടെ നടന്നു
പോകുകയായിരുന്ന കവിതയെ ഇടിച്ച് തെറിപ്പിച്ച ശേഷം മറ്റൊരു കാറിലും ഇടിച്ച്  മറിഞ്ഞു. ഓട്ടോറിക്ഷയിലെ യാത്രക്കാർക്ക് നിസാര പരിക്കുകൾ പറ്റി.



أحدث أقدم