ബലാറൂസില്‍ നടന്ന റഷ്യ-യുക്രൈന് ചര്‍ച്ച അവസാനിച്ചു. സമ്പൂര്‍ണ സേനാപിന്മാറ്റം എന്ന നിലപാടില്‍ യുക്രൈന് ഉറച്ചുനിന്നു. ക്രിമിയയില്‍ നിന്നും ഡോണ്‍ബാസില്‍ നിന്നും റഷ്യന്‍ സേന പിന്മാറണം. വെടിനിര്‍ത്തലും സേനാ പിന്മാറ്റവുമാണ് പ്രധാന ആവശ്യങ്ങളെന്ന് യുക്രൈന് പ്രസിഡന്റ് വൊളൊഡിമിര്‍ സെലന്‍സ്കി ചര്‍ച്ചയ്ക്കു മുന്‍പ് തന്നെ അറിയിച്ചിരുന്നു.
ഇതിനിടെ യുക്രൈന് തലസ്ഥാനം കീവില്‍നിന്നു മാറാന്‍ ജനങ്ങള്‍ക്ക് റഷ്യന്‍ സേന നിര്‍ദേശം നല്കി. നഗരത്തിന് പുറത്തേക്ക് സുരക്ഷിത പാത നല്‍കാമെന്നും റഷ്യന്‍ സൈന്യം അറിയിച്ചു. രാത്രി എട്ടുമുതല്‍ രാവിലെ ഏഴുവരെ കീവില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു.
അതേസമയം,റഷ്യയിലുള്ള സ്വന്തം പൗരന്മാരോട് എത്രയും വേഗം തിരികെ വരാന്‍ അമേരിക്ക. മോസ്കോയിലെ യുഎസ് എംബസിയാണ് സുരക്ഷ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരക്കുന്നത്.
എംബസിയില്‍ അത്യാവാശ്യ ജോലികള്‍ കൈാകാര്യം ചെയ്യാത്ത ഉദ്യോഗസ്ഥരും അവരുടെ കുടുംബങ്ങളും ഉടന്‍ റഷ്യ വിടണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നിര്‍ദേശം നല്കി.
ബലാറൂസിലെ യുഎസ് എംബസിയുടെ പ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ചു. യുെ്രെകന്റഷ്യ അതിര്‍ത്തിയിലേക്ക് യാത്ര ചെയ്യരുത് എന്ന് പൗരന്മാര്ക്ക് യുഎസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.