ജന്മഭൂമി ആദ്യകാല ലേഖകന്‍ ജി. വിജയനാഥ് അന്തരിച്ചു







കോട്ടയം: ജന്മഭൂമി ആദ്യകാല ലേഖകന്‍, യുവമോര്‍ച്ച ദേശീയ എക്‌സിക്യൂട്ടീവ് അംഗം, സംസ്ഥാന വൈസ് പ്രസിഡന്റ്, ബിജെപി സംസ്ഥാന കമ്മറ്റി അംഗം എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന തിരുനക്കര കുറ്റിക്കാട്ട് ജി.വിജയനാഥ് (72) അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച വൈകിട്ട് 4ന് നഗരസഭ ശ്മശാനത്തില്‍. 

രാവിലെ 10ന് മൃതദേഹം തിരുനക്കരയിലുള്ള സ്വവസതിയില്‍ കൊണ്ടുവരും. 

അടിയന്തരാവസ്ഥയില്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. കോട്ടയത്തെ ബിജെപിയുടെ ആദ്യകാല പ്രവര്‍ത്തനകേന്ദ്രം ഇദ്ദേഹം തിരുനക്കരയില്‍ നടത്തിവന്നിരുന്ന ക്രിസ്റ്റല്‍ ഡ്രൈക്ലീനിങ് എന്ന സ്ഥാപനമായിരുന്നു. ജനസംഘത്തിലൂടെയാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. ചേന്നമംഗലം വൈശാഖില്‍ സുജാതയാണ് ഭാര്യ. മകന്‍: സഞ്ജയ് മേനോന്‍ (ബാംഗ്ലൂര്‍). മരുമകള്‍: ചെങ്ങന്നൂര്‍ കള്ളോട്ട് പവിത്രം വീട്ടില്‍ രാഗശ്രീ. മലകുന്നം ആനാരില്‍ എ.പി.ഗോപാലന്‍ നായരുടെയും രത്‌നമ്മയുടെയും മകനാണ് വിജയനാഥ്.


أحدث أقدم