പിറന്നാൾ ആഘോഷിക്കുന്നതിന് എത്തിയ പ്ലസ് ടു വിദ്യാർത്ഥിനി ഇടുക്കി ജലാശയത്തിൽ മുങ്ങി മരിച്ചു.


അഞ്ചുരുളി: ജലാശയത്തിൽ  കാണാതായ പെൺകുട്ടിയുടെ മൃതദേഹംകണ്ടെടുത്തു .
 പിറന്നാൾ ആഘോഷിക്കാൻ  എറണാകുളത്തു നിന്നും എത്തിയ 9 പേരടങ്ങുന്ന സംഘത്തിലെ പെൺകുട്ടിയെയാണ് യാണ് വാഴവര കൗന്തിക്ക്  സമീപം അഞ്ചുരുളി ജലാശയത്തിൽ കാണാതായത്  തുടർന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി  നടത്തിയ  തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്  നാട്ടുകാരുടെയും  ഫയർഫോഴ്സ് ജീവനക്കാരുടേയും നേതൃത്വത്തിൽ മൃതദേഹം കരയ്ക്കെത്തിച്ചു 
പിറന്നാൾ ആഘോഷിക്കാനെത്തിയ സംഘത്തിൽ 7 പെൺകുട്ടികളും ഒരു പെൺകുട്ടിയുടെ പിതാവും സഹോദരനുമാണ് ഉണ്ടായിരുന്നത്.
അഞ്ചുരുളി തടാകത്തിലിറങ്ങിയ 7 പെൺകുട്ടികളും അപകടത്തിൽ പെട്ടിരുന്നു  തുടർന്ന്   സമീപവാസിയായ അശോകൻ എന്നയാൾ  ആറ് പേരെ രക്ഷിക്കുകയുമായിരുന്നു. എന്നാൽ ഒരാളെ മാത്രം തിരച്ചിലിൽ കിട്ടിയില്ല ഇതേ തുടർന്ന് കട്ടപ്പന ഫയർഫോഴ്സിൽ വിവരമറിയിക്കുകയും സംഘം സ്ഥലത്തെത്തി തിരച്ചിൽ നടത്തുകയായിരുന്നു  ഇതിനു ശേഷമാണ് മൃതദേഹം കണ്ടെടുത്തത്  ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി .
أحدث أقدم