നീണ്ടൂര്‍ ശ്രീകൈരാതപുരം മഹാദേവക്ഷേത്രത്തില്‍ശിവരാത്രി മഹോത്സവവും ചുറ്റമ്പല സമര്‍പ്പണവും


നീണ്ടൂര്‍: നീണ്ടൂര്‍ ശ്രീകൈരാതപുരം മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവവും ചുറ്റമ്പലത്തിന്റെ സമര്‍പ്പണവും ഫെബ്രുവരി 27, 28, മാര്‍ച്ച് 1 എന്നീ തീയതികളില്‍ നടക്കും. 
ഫെബ്രുവരി 27 ഞായറാഴ്ച രാവിലെ 10 മണിക്ക് പുതുതായി നിര്‍മ്മിച്ച ചുറ്റമ്പലത്തിന്റെ  സമര്‍പ്പണം ക്ഷേത്രം തന്ത്രി താഴ്മണ്‍മഠം ബ്രഹ്മശ്രീ കണ്ഠര് മോഹനര്‌രുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും. തുടര്‍ന്ന്
 ശിവസ്തുതികള്‍, ശ്രീലളിതനാമ അഷ്‌ടോത്തരസ്‌തോത്രം, ഭാഗവതപാരായണം, ലളിതാസഹസ്രനാമം, ശിവസഹസ്രനാമം, ശിവപുരാണപാരായണം.  വൈകുന്നേരം ദീപാരാധന, ശ്രീകൈരാതപുരം വിശ്വകര്‍മ്മ മഹിളാസമാജത്തിന്റെ തിരുവാതിരകളി, വൈകിട്ട് 7.30 മുതല്‍ കൊല്ലം സൂര്യ ഓര്‍ക്കസ്ട്രയുടെ  ഭക്തിഗാനമേള, 9.30 ന് കുടമാളൂര്‍ നാട്യാഞ്ജലി നൃത്തകലാലയത്തിന്റെ ഡാന്‍സ്. 
ഫെബ്രുവരി 28 ന് രാവിലെ ശിവസ്തുതികള്‍, ശ്രീമദ്ഭഗവത്ഗീതാപാരായണം, ശിവപുരാണപാരായണം, ശിവകീര്‍ത്തനങ്ങള്‍, ഭാഗവതപാരായണം, ശിവപുരാണപാരായണം. വൈകുന്നേരം 6.30 ന് ദീപാരാധന, കാവടി ഹിഡുംബന്‍പൂജ, വൈകിട്ട് 7.30 മുതല്‍  ചോറ്റാനിക്കര ബാന്‍സുരി ഭജനമണ്ഡലിയുടെ ഭജന്‍സ്.
മഹാശിവരാത്രി ദിവസമായ മാര്‍ച്ച് 1 ന് ശ്രീകൈരാതപുരനാഥസ്‌തോത്രപാരായണം, വിഷ്ണുസഹസ്രനാമ സ്‌തോത്രപാരായണം, ശിവകീര്‍ത്തനം, കലശപൂജ, കലശാഭിഷേകം, ശ്രീബലി എഴുന്നള്ളിപ്പ്. വൈകുന്നേരം 5 മുതല്‍ കാഴ്ചശ്രീബലി-സേവ, മയൂരനൃത്തം, രാത്രി 10 മുതല്‍ ഹരിരാഗ് നന്ദന്റെ സംഗീതസദസ്സ്, 12 മുതല്‍ മഹാശിവരാത്രിപൂജ, ഇളനീര്‍ അഭിഷേകം, വ്രതാനുഷ്ഠാനപൂര്‍ത്തീകരണം. 12.30 ന് വിളക്ക്, വലിയ കാണിക്ക.
ചുറ്റമ്പലത്തിന്റെയും ശിവരാത്രി മഹോത്സവത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ശാഖാ പ്രസിഡന്റ് കെ.എന്‍. കരുണാകരന്‍, സെക്രട്ടറി ടി.വി. സുനില്‍കുമാര്‍, ദേവസ്വം മാനേജര്‍ പി.പി. സലിം, ചുറ്റമ്പല നിര്‍മ്മാണ  കമ്മറ്റി കണ്‍വീനര്‍ ടി.ജി. രാജീവ്, ഉത്സവ കമ്മറ്റി കണ്‍വീനര്‍ ടി. സന്തോഷ്‌കുമാര്‍ എന്നിവര്‍ അറിയിച്ചു. 
أحدث أقدم