ലോറി, കാറിലും, ഓട്ടോറിക്ഷയിലും, ഇടിച്ചുകയറി; ഓട്ടോ ഡ്രൈവർ മരിച്ചു.

 
സുൽത്താൻബത്തേരി പാതിരിപ്പാലത്താണ് അപകടമുണ്ടായത്.
പാതിരിപ്പാലം അമ്പലത്തിനു സമീപം നിർത്തിയിട്ടിരുന്ന കാറിലേക്കാണ് ബത്തേരി ഭാഗത്തുനിന്നും നിയന്ത്രണം തെറ്റി വന്ന ലോറി ഇടിച്ച് കയറിയത്.

തുടർന്ന് ഈ വാഹനങ്ങൾ സമീപത്തുള്ള മറ്റൊരു ഓട്ടോറിക്ഷയിലേക്ക് കൂടി ഇടിക്കുകയായിരുന്നു.

ഓട്ടോ ഡ്രൈവറായ കല്ലറക്കൽ പ്രതീഷ് (30) ആണ് മരിച്ചത്.

കാറിൽ ഉണ്ടായിരുന്ന ഡ്രൈവർ, കുട്ടി,  സമീപത്തുണ്ടായിരുന്ന ലോട്ടറി തൊഴിലാളി തുടങ്ങിയവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. 

ഇവരെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
أحدث أقدم