മണർകാട് ഐരാറ്റുനടയിൽ വീണ്ടും മാലിന്യക്കൂമ്പാരം . പുറം തിരിഞ്ഞ് പഞ്ചായത്ത് അധികാരികൾ


✒️ ജോവാൻ മധുമല 

പാമ്പാടി : മണർകാട് ഐരാറ്റുനടയിൽ വീണ്ടും മാലിന്യക്കൂമ്പാരം കൊണ്ട് കാൽനടയാത്രികർക്കും വാഹന യാത്രികർക്കും ബുദ്ധിമുട്ട് ഏറുന്നു 
കുറെക്കാലം മുമ്പ് മിനി M C F സ്റ്റേഷൻ ഇവിടെ ഉണ്ടായിരുന്നു അതിനു മുമ്പിൽ മുഴുവൻ മാലിന്യം ഇട്ടതിനെ തുടർന്ന് പാമ്പാടിക്കാരൻ ന്യൂസ് വാർത്ത പ്രസിദ്ധീകരിക്കുകയും വാർത്ത കണ്ട പഞ്ചായത്ത് അധികാരികൾ  പിറ്റേ ദിവസം തന്നെ  അവിടെ നിന്നും മിനി M C F സ്റ്റേഷൻ മാറ്റുകയും ,അവിടെ ഉണ്ടായിരുന്ന മുഴുവൻ മാലിന്യവും മാറ്റുകയും ചെയ്തിരുന്നു .
തുടർന്ന് കുറെക്കാലം ഇവിടെ വളരെ ശുചിയായിരുന്നു പക്ഷെ കഴിഞ്ഞ ഒരു മാസത്തിലേറയായി വീണ്ടും ഇവിടെ മാലിന്യം നിക്ഷേപിക്കാൻ തുടങ്ങിയിട്ടുണ്ട് എത്രയും വേഗം കർശന നടപടി പഞ്ചായത്ത് എടുത്തില്ലെങ്കിൽ ഇവിടം  കേന്ദ്രമാകും എന്ന കാര്യം ഉറപ്പാണ്
أحدث أقدم