കോട്ടയം നാഗമ്പടത്ത് എം സി റോഡിൽ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു


കുമാരനല്ലൂരിലെ ലൂമിനസ് ഇൻവർട്ടർ ഷോറൂം ഉടമയായ ചങ്ങനാശേരി സ്വദേശി റോബിൻ മാത്യു ആണ് മരിച്ചത്.
എം.സി റോഡിൽ നാഗമ്പടത്ത് വച്ച് ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബുള്ളറ്റ് മിനി വാനിൽ ഇടിക്കുകയായിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ നാഗമ്പടം ക്ഷേത്ര കവാടത്തിനു സമീപത്തായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ് വീണ റോബിനെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും താമസിയാതെ മരിക്കുകയായിരുന്നു.
أحدث أقدم