ടി. നസിറുദ്ദീനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് ഇന്ന് കടകള്‍ അടച്ചിടും







കോഴിക്കോട് : ഇന്നലെ രാത്രി അന്തരിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ്  ടി നസിറുദ്ദീനോടുള്ള ആദര സൂചകമായി ഇന്ന് സംസ്ഥാനത്ത്  കടകള്‍ അടച്ചിടുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ അറിയിച്ചു. 

നസിറുദ്ദീൻ്റെ ഖബറടക്കം ഇന്ന് വൈകിട്ട് 5 ന് കോഴിക്കോട് കണ്ണംപറമ്പ് ജുമ അത്ത് പള്ളി ഖബറിസ്ഥാനില്‍ നടക്കും.

അനുശോചിച്ച്‌ പ്രമുഖര്‍

ടി.നസിറുദ്ദീന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങി നിരവധി പേർ അനുശോചിച്ചു. വ്യാപാരി സമൂഹത്തിന് ദിശാബോധം നല്‍കിയ നേതാവായിരുന്നു നസിറുദ്ദീനെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു.
أحدث أقدم