സംസ്ഥാനത്ത് പെൻഷൻ പ്രായം വർധിപ്പിക്കരുതെന്ന് എഐവെെഎഫ്

.
ജോവാൻ മധുമല 
പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാനുള്ള  ശമ്പള കമ്മീഷൻ ശുപാർശ സർക്കാർ തള്ളിക്കളയണം. 

പെൻഷൻ പ്രായം വർധിപ്പിക്കുന്നത് 
കേരളത്തിലെ അഭ്യസ്തവിദ്യരായ യുവതി യുവാക്കളോടുള്ള കടുത്ത നീതി നിഷേധമാണെന്നും എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്മോൻ   പറഞ്ഞു.

കോവിഡ് മാഹാമാരി മൂലം നിയമനങ്ങൾ നടത്തുന്നതിൽ പോരായ്മകൾ ഉണ്ടായിട്ടുണ്ട്. 

രാജ്യം 45 വർഷത്തിലെ ചരിത്രത്തിനിടയിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മ നേരിടുമ്പോഴും കേന്ദ്ര സർക്കാർ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുകയും സമ്പൂർണ്ണമായ സ്വകാര്യവത്ക്കരണ നയവുമാണ് നടപ്പിലാക്കുന്നത്. 

കേരളത്തിലെ നിയമനങ്ങൾ ത്വരിതപ്പെടുത്തുവാൻ സർക്കാർ അടിയന്തരമായി ഇടപെണം. 

പെൻഷൻ പ്രായം കൂട്ടാനുള്ള തീരുമാനമുണ്ടായാൽ ശക്തമായ പ്രക്ഷോഭവുമായി എ.ഐ.വൈ.എഫ് മുന്നോട്ടുവരുമെന്നും ജിസ്മോൻ വ്യക്തമാക്കി.
أحدث أقدم