മീനടം വഴിയോരക്കാറ്റ് ഒന്നാം വർഷത്തിൽ ഗ്രാമീണ ടൂറിസം പദ്ധതിക്ക് മാതൃകയി വഴിയോരക്കാറ്റ്


 

ജോവാൻ മധുമല 
കോട്ടയം : കേവലം ഒരു വർഷത്തിനകം നാട്ടിൻ പുറത്തെ നിവാസികൾക്കും സമീപ പഞ്ചായത്തിലെ ജനങ്ങൾക്കും കുളിർക്കാറ്റേകിയ വഴിയോരക്കാറ്റ് ഒരു വർഷം പിന്നിട്ടു 
മീനടത്തെ പ്രധാന പാത പടിഞ്ഞാറെ അറ്റം ഞണ്ടുകുളം മുതൽ കിഴക്കേ അറ്റം ഉണക്കപ്ലാവ് വരെ കാടും,പുല്ലും വെട്ടി തെളിച്ചു വൃത്തിയാക്കിയിരിക്കുന്നു.
പാതയോര സൗന്ദര്യവൽക്കാരണത്തിന്റെ ആദ്യ ഘട്ടം എന്ന നിലക്ക് ഈ പ്രവർത്തി പൂർത്തിയാക്കാൻ ഇതിൻ്റെ സംഘാടകർക്ക് സാധിച്ചു ..നിരവധി സുമനസുകളുടെ സഹായത്തോടെയാണ് വഴിയോരക്കാറ്റിൻ്റെ പ്രവർത്തനം  സന്ധ്യാ സമയം ചിലവഴിക്കാൻ നിരവധി പേരാണ് ഇവിടെ എത്തുന്നത്  പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും കുടുബസമേതം സമീപ പഞ്ചായത്തിലെ ജനങ്ങൾ എത്താറുണ്ട് 
അടുത്ത ഘട്ടമെന്ന നിലയിൽ വൃത്തിയാക്കിയ ഇടങ്ങൾ ഇതേപോലെ സംരക്ഷിക്കുകയും ചെടികൾ വച്ചു  മനോഹരമാക്കുകയും ചെയ്‌താൽ മീനടത്തിന്റെ മുഖചായ  തന്നെ മാറ്റാൻ നമുക്ക് കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് ഇതിൻ്റെ പിന്നണി പ്രവർത്തകർ 

 അതുപോലെ തന്നെ ഇവർ  ഏറ്റെടുത്തിരിക്കുന്ന ആശുപത്രികളിലെയും, സ്‌കൂളുകളിലെയും പൂന്തോട്ട നിർമ്മാണം എന്നിവയും പൂർത്തിയാക്കണം 
തുടർപ്രവർത്തനങ്ങൾക്കും, പരിപാലനതിനുമായി പാതയോരങ്ങൾക്കിരുവശവും താമസിക്കുന്ന എല്ലാവരുടെയും സഹകരങ്ങ പ്രതീക്ഷയിലാണ് പ്രവർത്തകർ 
അതേസമയം പാമ്പാടി പഞ്ചായത്തിൽ ഇത്തരം ഒരു പദ്ധതി നടപ്പാക്കുമെന്ന പ്രതീക്ഷയിലാണ് പാമ്പാടി നിവാസികൾ
أحدث أقدم