മൽസ്യവില്പനശാലയിൽ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന; ഇരുന്നൂറ് കിലോയിലധികം പഴകിയ മൽസ്യം പിടിച്ചെടുത്തു.

 
ഇടുക്കി :  ഭക്ഷ്യസുരക്ഷ, ഫിഷറീസ്, ആരോഗ്യ വകുപ്പുകളുടെ സംയുക്ത  നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.
 തടിയമ്പാട് മുതൽ ചെറുതോണി വരെയുള്ള മത്സ്യവില്പനശാലകളിൽ നടത്തിയ പരിശോധനയിൽ  പഴകിയതും ഗുണനിലവാരമില്ലാത്തതുമായ 200 കിലോയിലധികം മൽസ്യം പിടിച്ചെടുത്തു. പിടിച്ചെടുത്ത മത്സ്യങ്ങളുടെ സാമ്പിളുകൾ തിരുവനന്തപുരത്തെ ഗവ. അനലറ്റിക്കൽ ലാബിലേക്ക്‌ പരിശോധനയ്ക്കായി അയച്ചു. പിടിച്ചടുത്ത മൽസ്യം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ  കുഴിച്ചുമൂടി. വൃത്തിഹീനമായ രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും സ്ഥാപനം അടപ്പിക്കുകയും ചെയിതു. പരിശോധനയില്‍ കണ്ടെത്തിയത് ആഴ്ച്ചകള്‍ പഴക്കുമുള്ള മൽസ്യങ്ങൾ ആയിരുന്നു.ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന മത്സ്യ വിപണന കേന്ദ്രങ്ങൾ നിർബന്ധമായി ലൈസൻസ് എടുക്കണം എന്നും, അല്ലാത്തപക്ഷം ശക്തമായ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ ജില്ലയിൽ പരിശോധന ശക്തമാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
أحدث أقدم