മണർകാട് കവലയിൽ നിയന്ത്രണംവിട്ട കാർ കാൽനടയാത്രക്കാരനെ ഇടിച്ചുവീഴ്ത്തി; കാറിൽ കുടുങ്ങിയാളുമായി മീറ്ററുകളോളം മുന്നോട്ട് നീങ്ങിയ കാർ മറ്റൊരു കാറിൽ ഇടിച്ചുനിന്നു.


മണർകാട് : മണർകാട്  കവലയിൽ നിയന്ത്രണംവിട്ട കാർ കാൽനടയാത്രക്കാരനെ ഇടിച്ചുവീഴ്ത്തി
; കാറിൽ കുടുങ്ങിയാളുമായി മീറ്ററുകളോളം മുന്നോട്ട് നീങ്ങിയ കാർ മറ്റൊരു കാറിൽ ഇടിച്ചുനിന്നു.
വാഴൂർ സ്വദേശി ചെങ്കിലാപ്പള്ളി ബിജുവിനെയാണ് കാർ ഇടിച്ചു വീഴ്ത്തിയത്.ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ മണർകാട് വൺവേ ബൈപ്പാസ് റോഡിലായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുകയായിരുന്ന ബിജുവിനെ നിയന്ത്രണം നഷ്ടപ്പെട്ടെത്തിയ കാഞ്ഞിരപ്പള്ളിയുടെ സ്വദേശിയുടെ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാറിന്റെ ബോണറ്റിൽ കുടുങ്ങിയ
ബിജുവിനെയും കൊണ്ട് കാർ മീറ്ററുകളോളം മുന്നോട്ട് പോകുകയും, മറ്റൊരു കാറിൽ ഇടിച്ച് നില്ക്കുകയുമായിരുന്നു.
മണർകാട് സെന്റ് മേരീസ് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ബിജുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി.
أحدث أقدم