ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; ഒരാൾക്ക് കുത്തേറ്റു


കാസര്‍കോട്:  കാസര്‍കോട് ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ഒരാള്‍ക്ക് കുത്തേറ്റു. ബിജെപി പ്രവര്‍ത്തകനായ പ്രശാന്തിനാണ് കുത്തേറ്റത്. മദ്യപാനത്തിനിടെയുണ്ടായ വാക്ക് തര്‍ക്കം സംഘര്‍ഷത്തിലും കത്തിക്കുത്തിലും കലാശിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്.
പ്രശാന്തും ഇയാളെ കുത്തി പരുക്കേല്‍പ്പിച്ച ബി ജെ പി പ്രവര്‍ത്തകനായ മഹേഷും എസ്ഡിപിഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്. പ്രശാന്തിന്റെ പേരില്‍ മറ്റ് കേസുകളും ഉണ്ടെന്നാണ് അറിയുന്നത്. ഇയാളെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
أحدث أقدم