കോവിഡ് മരണങ്ങള്‍, അഞ്ച് ലക്ഷം പേർ നമുക്കിടയിൽ നിന്നും വിട്ടുപോയി;ലോക രാജ്യങ്ങളില്‍ ഇന്ത്യ മൂന്നാമത്

 





ന്യൂഡൽഹി: കോവിഡ് മരണ സംഖ്യ അഞ്ച് ലക്ഷം പിന്നിടുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ. അമേരിക്കയിലും ബ്രസീലിലുമാണ് ഇന്ത്യക്ക് മുൻപ് കോവിഡ് മരണ സംഖ്യ 50000 ലക്ഷം കടന്നത്.  

കഴിഞ്ഞ വർഷം ജൂലായ് ഒന്നിന് ഇന്ത്യയിലെ മരണസംഖ്യ നാല് ലക്ഷമായിരുന്നു. 217 ദിവസംകൊണ്ടാണ് ഒരു ലക്ഷം പേർക്കുകൂടി ജീവൻ നഷ്ടമായത്. വെള്ളിയാഴ്ചത്തെ കണക്ക് പ്രകാരം കോവിഡ് മരണ സംഖ്യ 1072 ആയിരുന്നു. കേരളത്തിലാണ് കൂടുതൽ മരണങ്ങൾ, 595 മരണം. ഇതോടെ രാജ്യത്ത് കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 5,00,055 ആയി.

ആഗോളതലത്തിൽ അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അമേരിക്കയിൽ 9.2 ലക്ഷം പേരുടെ ജീവൻ കോവിഡ് എടുത്തു. ബ്രസീലിൽ കോവിഡിനെ തുടർന്ന് മരിച്ചത് 6.3 ലക്ഷം പേർ.
أحدث أقدم