പ്രതി​പ​ക്ഷ​ത്തോ​ടു പൊ​ട്ടി​ത്തെ​റി​ച്ച് ഗ​വ​ർ​ണ​ർ ; നയപ്രഖ്യാപനം ബഹിഷ്കരിച്ച് പ്രതിപക്ഷം




തിരുവനന്തപുരം : ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം തു​ട​ങ്ങു​ന്ന​തി​നി​ടെ പ്ര​തി​ഷേ​ധി​ച്ച പ്ര​തി​പ​ക്ഷ​ത്തോ​ടു പൊ​ട്ടി​ത്തെ​റി​ച്ച് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ.

പ്ര​തി​ഷേ​ധി​ക്കേ​ണ്ട സ​മ​യം ഇ​ത​ല്ലെ​ന്നും ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള സ്ഥാ​ന​ത്തി​രി​ക്കു​ന്ന​വ​ർ ശ​രി​യാ​യി പെ​രു​മാ​റ​ണ​മെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

ഗവർണറുടെ നയപ്രഖ്യാപനം തുടങ്ങുന്നതിനു മുന്പായി പ്രതിപക്ഷനേതാവ് സംസാരിക്കാനായി എഴുന്നേറ്റതാണ് ഗവർണറെ ചൊടിപ്പിച്ചത്. നേരത്തെ ഗവർണർ ഗോ ബാക്ക് എന്ന വിളികളോടെയായിരുന്നു പ്രതിപക്ഷം ഗവർണറെ സഭയിലേക്കു വരവേറ്റത്.

പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം പരിഗണിക്കാതെ ഗവർണർ പ്രസംഗം തുടങ്ങിയതോടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചു പ്രതിപക്ഷം പുറത്തേക്കു പോയി.

 സ​ഭ ബ​ഹി​ഷ്‌​ക്ക​രി​ച്ച് സ​ഭാ ക​വാ​ട​ത്തി​ല്‍ പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധി​ച്ചു.
സ​ര്‍​ക്കാ​രി​ന്‍റെ നി​യ​മ​വി​രു​ദ്ധ​മാ​യ എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും ഗ​വ​ര്‍​ണ​ര്‍ കൂ​ട്ടു​നി​ല്‍​ക്കു​ന്നു​വെ​ന്നും ഗ​വ​ര്‍​ണ​റു​ടെ അ​നാ​വ​ശ്യ സ​മ്മ​ര്‍​ദ​ത്തി​ന് സ​ര്‍​ക്കാ​ര്‍ കീ​ഴ​ട​ങ്ങി​യെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ആ​രോ​പി​ച്ചു.

പൊ​തു​ഭ​ര​ണ സെ​ക്ര​ട്ട​റി​യു​ടെ​സ ത​ല ത​ളി​ക​യി​ല്‍ വ​ച്ചു ന​ല്‍​കി. സം​ഘ​പ​രി​വാ​റി​ന്‍റെ ഏ​ജ​ന്‍റി​നെ പോ​ലെ​യാ​ണ് ഗ​വ​ർ​ണ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സ​ര്‍​ക്കാ​രും ഗ​വ​ര്‍​ണ​റും കൊ​ടു​ക്ക​ല്‍ വാ​ങ്ങ​ല്‍ ന​ട​ക്കു​ന്നു​ണ്ടെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് കു​റ്റ​പ്പെ​ടു​ത്തി.
Previous Post Next Post