യുക്രെയിനിലെ മദ്യനിർമാണശാലകൾ ബോംബു നിർമാണ ശാലകളായി മാറ്റുന്നു.




കീവ് / റഷ്യ ആക്രമണം ശക്തമാക്കിയതോടെ എങ്ങനെയും രാജ്യത്തെ രക്ഷിക്കാൻ യുക്രെയിനിലെ മദ്യനിർമാണശാലകൾ ബോംബു നിർമാണ ശാലകളായി മാറ്റുന്നു. യുക്രെയിനിലെ പോളണ്ട് അതിർത്തിയ്ക്ക് സമീപമുള്ള ലിവിവിലെ പ്രാവ്‌ഡ എന്ന മദ്യനിർമാണശാലയാണ് റഷ്യൻ സേനയിൽ നിന്ന് തങ്ങളുടെ രാജ്യത്തെ രക്ഷിക്കാൻ മൊളൊടൊവ് കോക്ടെയിൽ എന്ന ബോംബ് നിർമിക്കുന്നത്.
മുൻ പ്രസിഡന്റും മേയറും പാർലമെന്റ് അംഗവുമടക്കം തോക്കേന്തി യുദ്ധത്തിനിറങ്ങിയിരി ക്കുന്ന അവസ്ഥയിൽ ശത്രുക്കളെ തുരത്താനാണ് യുക്രെയിനിലെ മദ്യനിർമാണശാലയിൽ മദ്യത്തിന് പകരമായി ബോംബുകൾ നിർമ്മിക്കുന്നത്. മൊളൊടൊവ് കോക്ടെയിൽ എന്നത് അസംസ്കൃത ഉത്പന്നങ്ങൾ കൊണ്ട് നിർമിക്കുന്ന സ്ഫോടക വസ്തുവാണ്.
സാധാരണയായി കുപ്പിയിൽ സ്ഫോടക വസ്തുക്കൾ നിറച്ചാണ് ഇതിന്റെ നിർമാണം. പെട്രോൾ, ആൽക്കഹോൾ, നാപാം തുടങ്ങിയ സ്ഫോടനശേഷിയുള്ള വസ്തുക്കളാണ് കുപ്പിയിൽ നിറയ്ക്കുന്നത്. കലാപകാരികളും ക്രിമിനൽ കുറ്റവാളികളുമാണ് ഈ രീതിയിൽ സാധാരണയായി ഇത്തരം ബോംബുകൾ നിർമ്മിച്ച് ഉപയോഗിക്കുന്നത്. പ്രാവ്‌ഡ മദ്യനിർമാണശാല മൊളൊടൊവ് കോക്ടെയിൽ നിർമിക്കുന്നതിനായുള്ള ധനശേഖരണവും നടത്തി വരുന്നുണ്ട്.
أحدث أقدم