കോഴിക്കോട്: കോഴിക്കോട്ട് കുത്തേറ്റ് യുവാവ് മരിച്ചു. പാറോപ്പടി സ്വദേശി ഫൈസല്‍ ആണ് മരിച്ചത്. റെയില്‍വേ സ്റ്റേഷന് പരിസരത്താണ് സംഭവം.
സംഭവത്തില്‍ കായംകുളം സ്വദേശി ഷാനവാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ രാത്രി ഒമ്പതരയോടെ കോഴിക്കോട് ലിങ്ക് റോഡിലാണ് സംഭവം.
ഫൈസലിനെ കുത്തിയ ഷാനവാസ് റെയില്‍വേ സ്റ്റേഷനിലേക്ക് ഓടിക്കയറി. മൂന്നാമത്തെ പ്ലാറ്റ്ഫോമില്‍ വച്ച് പോര്‍ട്ടര്‍മാരും യാത്രക്കാരും ചേര്‍ന്നാണ് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.