മദ്രസയിലെ ക്ലാസ്മുറിയിൽ ബാലികയെ പീഡിപ്പിച്ച കേസിൽ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.



കൊല്ലം : മൈലാപ്പൂര്ജങ്ഷനുസമീപം പുന്നലവിളവീട്ടിൽ അക്ബർഷാ (48) ആണ് അറസ്റ്റിലായത്.
ഏറെ നാളായി പ്രതി കുട്ടിയെ പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. 
കഴിഞ്ഞ നവംബറിൽ പ്രതി കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയതായി മാതാവ് അന്ന് കൊട്ടിയം പോലീസിൽ പരാതി നൽകിയിരുന്നു. 
കേസെടുത്ത പോലീസ് മാസങ്ങൾക്കു ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ചാത്തന്നൂർ എ.സി.പി. ഗോപകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. 
കൊട്ടിയം ഇൻസ്പെക്ടർ ജിംസ്റ്റൽ, എസ്.ഐ. മാരായ ശ്യാമകുമാരി, അഷ്ടമൻ, എ.എസ്.ഐ. സുനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
أحدث أقدم