നിർത്തിയിട്ട ബസിൽനിന്ന് ബാറ്ററികൾ മോഷ്ടിച്ചു വിറ്റ യുവാവ് പിടിയിലായി




തൃശ്ശൂർ: നിർത്തിയിട്ട ബസിൽനിന്ന് ബാറ്ററികൾ മോഷ്ടിച്ചയാൾ അറസ്റ്റിൽ. വടൂക്കര നെല്ലിപ്പറമ്പിൽ സുമേഷ്(32) ആണ് അറസ്റ്റിലായത്. നിരവധി ബസുകളിൽ കണ്ടക്ടറായി ജോലി ചെയ്തിരുന്ന ഇയാൾ ശങ്കരയ്യർ റോഡിൽ നിർത്തിയിട്ട ബസിൽനിന്നാണ് ബാറ്ററികൾ മോഷ്ടിച്ചത്. 

കഴിഞ്ഞ നാലാം തിയതി കോട്ടപ്പുറം അമ്പാടിമഠം വീട്ടിൽ രാമചന്ദ്രന്റെ ബസിൽനിന്നാണ് ബാറ്ററികൾ മോഷണം പോയത്. ഇവ പടിഞ്ഞാറെകോട്ട കാൽവരി റോഡിലെ കടയിൽനിന്നാണ് കണ്ടെടുത്തത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സുമേഷ് പിടിയിലായത്.


أحدث أقدم