ഉപ്പിലിട്ട പഴങ്ങള്‍ വില്‍ക്കുന്നതിന് വിലക്ക്; നടപടിയുമായി കോഴിക്കോട് കോര്‍പ്പറേഷന്‍




 
കോഴിക്കോട്:കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ ഉപ്പിലിട്ട പഴങ്ങള്‍ വില്‍ക്കുന്നതിന് വിലക്ക്. ഇന്ന് നടത്തിയ പരിശോധനയില്‍ 17 കടകളില്‍ നിന്നായി 25 ലിറ്റര്‍ അസറ്റിക് ആസിഡ് കണ്ടെത്തിയിരുന്നു. 

കോഴിക്കോട് ബീച്ചിലെ ഉപ്പിലിട്ടത് വില്‍ക്കുന്ന കടയില്‍ നിന്നും വെള്ളമെന്ന് കരുതി ആസിഡ് കലര്‍ന്ന ലായനി കുടിച്ച രണ്ടു കുട്ടികള്‍ക്ക് പൊള്ളലേറ്റിരുന്നു. ഇതിന് പിന്നാലെ വ്യാപകമായി പരിശോധന നടത്തി. 

രണ്ട് മാസം മുന്‍പ്, കോഴിക്കോട് ബീച്ചിലെ തട്ടുകടയില്‍ രാസ വസ്തുക്കള്‍ ഉപയോഗിക്കുന്നതായി പൊലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആരോഗ്യവിഭാഗത്തിനാണ് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ തുടര്‍ നടപടികളൊന്നും ഉണ്ടായിരുന്നില്ല.
أحدث أقدم