പ്രധാനമന്ത്രി നരേന്ദ്രമോദി പുടിനുമായി സംസാരിക്കും, ചർച്ച നിർദ്ദേശിച്ചത് റഷ്യ







ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിനുമായി സംസാരിക്കും. ഇന്നു രാത്രി ഫോണിൽ ചർച്ച നടത്താനാണ് സാധ്യത. ചർച്ച നിർദ്ദേശിച്ചത് റഷ്യ ആണെന്നാണ് റിപ്പോർട്ട്. പാകിസ്താൻ പ്രധാനമന്ത്രി മോസ്കോയിൽ എത്തി പുടിന് പിന്തുണ നൽകിയിരുന്നു.

അതേ സമയം റഷ്യയുടേത് ജനാധിപത്യത്തിനെതിരായ ആക്രമണമാണെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പുടിനുമായി സംസാരിക്കണെമെന്നും യുക്രെയിൻ സ്ഥാനപതി ഇഗോർ പൊലിഖ പറഞ്ഞിരുന്നു.

നിലവിൽ ഞങ്ങൾ ഇന്ത്യയുടെ പിന്തുണ തേടുകയാണ്. ലോകത്തിലെ ഏറ്റവും കരുത്തുള്ള ബഹുമാനിക്കപ്പെടുന്ന നേതാക്കളിൽ ഒരാളാണ് നരേന്ദ്രമോദി. ഇന്ത്യൻ പ്രധാനമന്ത്രി പുടിനുമായി സംസാരിക്കണം.’– യുക്രെയ്ൻ സ്ഥാനപതി പറഞ്ഞു.


أحدث أقدم