കെഎസ്ആര്‍ടിസി ബസ്സിനുള്ളിൽ ഇനി ഉച്ചത്തിൽ പാട്ടും സംസാരവും വേണ്ട; നിരോധനം ഏർപ്പെടുത്തി സർക്കാർ.




തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസുകളില്‍ ഉച്ചത്തില്‍ മൊബൈല്‍ ഫോണും ഇലക്ട്രോണിക് ഉപകരങ്ങളും ഉപയോഗിക്കുന്നതിനും ശബ്ദ ചിത്രങ്ങള്‍ വീക്ഷിക്കുന്നതിനും സർക്കാർ നിരോധനം.

ചില യാത്രക്കാർ അമിത ശബ്ദത്തില്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതും സഭ്യമല്ലാതെ സംസാരിക്കുന്നതും അമിത ശബ്ദത്തില്‍ വീഡിയോ ഗാനങ്ങള്‍ എന്നിവ ശ്രവിക്കുന്നതും സഹയാത്രക്കാര്‍ക്ക് ബുദ്ധിമുണ്ടാകുന്നവെന്ന നിരവധി പരാതികളാണ് ഉണ്ടാകുന്നത്. 

ബസ്സിനുള്ളിൽ ഉച്ചത്തില്‍ മൊബൈല്‍ ഫോണും ഇലക്ട്രോണിക് ഉപകരങ്ങളും ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള അറിയിപ്പ് ബസിനുള്ളില്‍ എഴുതി പ്രദര്‍ശിപ്പിക്കും. കൂടാതെ ബസിനുള്ളില്‍ ഇത് സംബന്ധിച്ചുണ്ടാകുന്ന പരാതികള്‍ കണ്ടക്ടര്‍മാര്‍ സംയമനത്തോടെ പരിഹരിക്കുകയും ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ യാത്രക്കാരോട് അഭ്യര്‍ഥിക്കുകയും ചെയ്യും.

 
أحدث أقدم