അരിക്കമ്പനികൾ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നു.; ഭക്ഷ്യോപദേശക വിജിലൻസ് സമിതി അംഗം എബി ഐപ്പ്.






കോട്ടയം: കൃത്രിമ സാഹചര്യം സൃഷ്ടിച്ച് അരി വില വലിയ തോതിൽ വർദ്ധിപ്പിച്ച ശേഷം വിപണിയിൽ അരി ലഭ്യത സുലഭമായിട്ടും വില കുറയ്ക്കാതെ സ്വകാര്യ അരി കമ്പിനികൾ ഉപഭോക്താക്കളെ ചൂഷണം ചെയ്യുകയാണെന്ന് ജില്ലാ ഭക്ഷ്യോപദേശക വിജിലൻസ് സമിതി അംഗം എബി ഐപ്പ് ആരോപിച്ചു.

 വിപണിയിൽ 38 രൂപ ഒരു കിലോയ്ക്ക് വിലയുണ്ടായിരുന്ന അരി, അന്യസംസ്ഥാനങ്ങളിലെ പ്രളയത്തിൻ്റെ മറവിൽ ഒരു കിലോയ്ക്ക് 10 രൂപയ്ക്ക് മുകളിലാണ് വില വർദ്ധിപ്പിച്ചിരുന്നത്.
എന്നാൽ, വിപണിയിൽ അരി സുലഭമായിട്ടും, മൂന്ന് രൂപയിൽ താഴെ മാത്രമെ വില കുറഞ്ഞിട്ടുള്ളൂ.

 വിപണിയിൽ ഏറ്റവും അധികം വില്പന നടക്കുന്നത് പായ്ക്കറ്റിൽ വരുന്ന അരികളാണ്. കമ്പനികൾ വില കുറച്ചു എന്ന് അവകാശപ്പെടുന്നു എങ്കിലും ഭൂരിഭാഗം പായ്ക്കറ്റുകളിലും വർദ്ധിപ്പിച്ച വില തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫലത്തിൽ ഉപഭോക്താക്കൾ അധിക വില നല്കേണ്ട സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. ഇപ്പോഴത്തെ സാഹചര്യത്തിൽ 40 രൂപയിൽ താഴെ വിലയ്ക്ക് അരി വില്ക്കാമെന്നിരിക്കെ അധിക വില ഈടാക്കുന്ന കമ്പിനികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും എബി ആവശ്യപ്പെട്ടു.


أحدث أقدم