നാല് വയസ്സുകാരന്‍റെ കുസൃതി: രൂപയും വസ്ത്രങ്ങളും രേഖകളും അഗ്നിക്കിരയായി

 



ച​ങ്ങ​നാ​ശ്ശേ​രി: നാ​ല് വ​യ​സ്സു​കാ​ര​ന്‍റെ കു​സൃ​തി വി​ന​യാ​യി. വീ​ട്ടി​ലെ അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ച വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ള്‍ അ​ഗ്‌​നി​ക്കി​ര​യാ​യി. മാ​മ്മൂ​ട് അ​ര​യ​ശ്ശേ​രി സോ​ബി സെ​ബാ​സ്റ്റ്യ​ന്‍റെ വീ​ട്ടി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. സോ​ബി​യു​ടെ മ​ക​നാ​യ നാ​ല് വ​യ​സ്സു​കാ​ര​ന്‍ തീ​പ്പെ​ട്ടി​കൊ​ണ്ടു ക​ളി​ക്കു​ന്ന​തി​നി​ട​യി​ല്‍ അ​ബ​ദ്ധ​ത്തി​ല്‍ അ​ല​മാ​ര​യു​ടെ ഉ​ള്ളി​ലേ​ക്ക് തീ ​പ​ട​രു​ക​യാ​യി​രു​ന്നുവെന്ന് പറയുന്നു.

പി​ന്നീ​ട് കു​ട്ടി ഇ​വി​ടെ നി​ന്നു​മാ​റി. കഴിഞ്ഞ ദിവസം വൈ​കീ​ട്ട്  ആ​യി​രു​ന്നു സം​ഭ​വം. മു​റി​ക്കു​ളി​ല്‍നി​ന്ന് പു​ക ഉ​യ​രു​ന്ന​തു​ക​ണ്ട് വീ​ട്ടു​കാ​ര്‍ നോ​ക്കി​യ​പ്പോ​ഴാ​ണ് അ​ല​മാ​ര​യു​ടെ ഉ​ള്ളി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന വ​സ്ത്ര​ങ്ങ​ളും പാ​സ്‌​പോ​ര്‍ട്ട് ഉ​ള്‍പ്പെ​ടെ രേ​ഖ​ക​ളും ക​ത്തി​ന​ശി​ച്ച​താ​യി ക​ണ്ട​ത്.

വെ​ല്‍ഡി​ങ് ക​രാ​റു​കാ​ര​നാ​യ സോ​ബി അ​ഡ്വാ​ന്‍സ് ല​ഭി​ച്ച 16,000 രൂ​പ​യും അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്നു. ഇ​തും ക​ത്തി​ന​ശി​ച്ചു. ഒ​രു ലാ​പ്‌​ടോ​പ്പും ന​ശി​ച്ചു. ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ ​അ​ണ​ച്ച​ത്. സ്റ്റീ​ല്‍ അ​ല​മാ​ര ആ​യ​തി​നാ​ല്‍ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് തീ ​പ​ട​ര്‍ന്നി​ല്ല.
Previous Post Next Post