ചങ്ങനാശ്ശേരി: നാല് വയസ്സുകാരന്റെ കുസൃതി വിനയായി. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച വിലപിടിപ്പുള്ള വസ്തുക്കള്‍ അഗ്നിക്കിരയായി. മാമ്മൂട് അരയശ്ശേരി സോബി സെബാസ്റ്റ്യന്റെ വീട്ടിലാണ് തീപിടിത്തം ഉണ്ടായത്. സോബിയുടെ മകനായ നാല് വയസ്സുകാരന് തീപ്പെട്ടികൊണ്ടു കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ അലമാരയുടെ ഉള്ളിലേക്ക് തീ പടരുകയായിരുന്നുവെന്ന് പറയുന്നു.
പിന്നീട് കുട്ടി ഇവിടെ നിന്നുമാറി. കഴിഞ്ഞ ദിവസം വൈകീട്ട് ആയിരുന്നു സംഭവം. മുറിക്കുളില്നിന്ന് പുക ഉയരുന്നതുകണ്ട് വീട്ടുകാര്‍ നോക്കിയപ്പോഴാണ് അലമാരയുടെ ഉള്ളില്‍ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളും പാസ്പോര്‍ട്ട് ഉള്‍പ്പെടെ രേഖകളും കത്തിനശിച്ചതായി കണ്ടത്.
വെല്‍ഡിങ് കരാറുകാരനായ സോബി അഡ്വാന്‍സ് ലഭിച്ച 16,000 രൂപയും അലമാരയില്‍ സൂക്ഷിച്ചിരുന്നു. ഇതും കത്തിനശിച്ചു. ഒരു ലാപ്ടോപ്പും നശിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. സ്റ്റീല്‍ അലമാര ആയതിനാല്‍ മറ്റു ഭാഗങ്ങളിലേക്ക് തീ പടര്‍ന്നില്ല.