തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനു നേരിട്ടുള്ള ബാധ്യതയില്ലെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു .
സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാനത്തിന്റെ സാമ്ബത്തിക വളര്‍ച്ചയ്ക്ക് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത് .
കൂടാതെ പദ്ധതിക്കുള്ള വിദേശ വായ്പയുടെ വ്യവസ്ഥകള്‍ ഡിപിആര്‍ അംഗീകരിച്ച ശേഷമേ തീരുമാനിയ്ക്കൂ. സില്‍വര്‍ ലൈനിലെ ബ്രോഡ്ഗേജ്, സ്റ്റാന്‍ഡേര്‍ഡ് ഗേജ് ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളു. സ്റ്റാന്‍ഡേര്‍ഡ് ഗേജ് ലോകത്താകമാനം അംഗീകരിച്ചിട്ടുള്ളതാണെന്നും മന്ത്രി പറഞ്ഞു.