ജനങ്ങൾ പറയാൻ ബാക്കി വച്ചത് ... പുതിയ പംക്തി ഒന്നാം ഭാഗം പാമ്പാടികാളചന്ത തെള്ളിച്ചുവടിൽ കുട്ടി കളുടെപാർക്കും ഗ്രാമീണ ടൂറിസം പദ്ധതിയും സ്വപ്നങ്ങളിൽ മാത്രം ! ദീർഘവീഷണമില്ലാത്ത പദ്ധതികൾ പാളുന്നു !




പാമ്പാടി :പാമ്പാടി.ഗ്രാമപഞ്ചായത്തിൽ പുതിയ ഭരണസമതി വന്ന ശേഷംനടന്ന പ്രഖ്യാപനനങ്ങളിൽഒന്നായിരുന്നു തെള്ളിച്ചുവടിൽ കുട്ടികളുടെ പാർക്ക് നിർമ്മിക്കുമെന്നത്.
ഇതിനായി സ്ഥലം നോക്കിയപ്പോൾ പഞ്ചായത്തിന് പുറംപോക്ക്സ്ഥലം തീരെയില്ലന്ന് കണ്ടെത്തിയതിനാൽ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു.മുൻഭരണസമിതി ഇവിടെ വാഹനപാർക്കിംഗിനും പൊതുശുചിമുറിയും നിർമ്മിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. അതും നടന്നില്ല 

  ബ്രിട്ടീഷ് ഭരണകാലത്ത് കിഴക്കൻ മേഖയിൽ വസൂരിവന്ന് മരിക്കുന്നവരുൾപ്പെടെയുള്ളവരെ ശവമടക്കിയിരുന്ന സ്ഥലമായിരുന്നു തെള്ളിച്ചുവട്.

കാലാന്തരത്തിൽ ഇവമറക്കുകയും പൊതുശുചിമുറി ഇവിടെ നിർമ്മിച്ചിരുന്നതായും പ്രായമുള്ളവർപറഞ്ഞു.ഇത് നോക്കിനടത്തുവാൻ ആളില്ലാതായതോടെ നശിച്ചുപോവുകയും ചെയ്തു.പഞ്ചായത്തുഭരണസമിതിയുടെഭരണം മാറി മാറിവന്നെങ്കിലും തെള്ളിച്ചുവടിനെ എല്ലാവരുംമറന്നു.
          ' കഴിഞ്ഞ ഭരണസമിതിയാണ്  തെള്ളിച്ചുവടിനെ പിന്നീട് ഓർത്തത്.അപ്പൊഴേയ്ക്കും രണ്ടുവശങ്ങളിലും സ്വകാര്യവ്യക്തികൾ കെട്ടിടംപണിതുകഴിഞ്ഞിരുന്നു.ബാക്കിസ്ഥലത്ത് പാർക്കിംഗ് സ്ഥലംഉണ്ടാക്കുവാൻ പാഴ്മരങ്ങൾ വെട്ടിമാറ്റിയതിനെതിരെ സി.പി.എം നേതൃത്വത്തിൽപ്രക്ഷോഭ സമരംവരെനടത്തുകയുംചെയ്തിരുന്നു.മുൻഭരണസമിതികൃഷിവകുപ്പിന്റെ പരിശോധനാകേന്ദ്രവുംകാർക്ഷികവിപണനകേന്ദ്രവും നിർമ്മിച്ചിട്ടുമുണ്ട്.

  ദേശീയപാതക്ക് ഇരുവശവും 15 മീറ്റർസ്ഥലത്ത് യാതൊരു  നിർമ്മാണവുംനടത്തുവാൻ അനുവദിക്കുകയില്ലന്നഅറിയിപ്പാണ് കുട്ടികളുടെപാർക്കിന് വിലങ്ങുതടിയായത് കൂടാതെ അപകടകരമായ വളവിലെ പാർക്കിനെക്കുറിച്ച് ജനങ്ങൾക്ക് ഭീതിയും ഉണ്ടായിരുന്നു .. 
പിന്നീടാണ് ശുചിത്വമിഷന്റെ പാതയോര ശുചിമുറിനിർമ്മിക്കുവാൻ പഞ്ചായത്ത് ദേശീയപാതഅധികൃതർക്ക് അപേക്ഷ നൽകിയത്.നാളിതുവരെ അതിതുള്ള അനുമതിയുംലഭ്യമായിട്ടില്ലന്ന് പഞ്ചായത്ത്അധികൃതർപറഞ്ഞു. 
രണ്ടുനിലയായി കെട്ടിടംപണിത് താഴെ സ്ത്രീകളുടെയും പുരുഷന്മാരുടേയും ശുചിമുറികളും മുകളിലത്തെ നിലയിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ഭക്ഷണശാല തുടങ്ങുന്നതിനുമാണ് ഇപ്പോൾ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്
അതും സ്വപ്നമായി അവശേഷിക്കുമെന്ന് സാരം ..കാരണം അപകട വളവിൽ ഇത്തരം പദ്ധതികൾ ചെയ്യുമ്പോൾ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ മുൻകൂട്ടിക്കാണാനോ അതിന് പ്രതിവിധി കാണാനോ ശ്രമിക്കാതെ ഉള്ള ഇത്തരം സംരംഭങ്ങൾ പരാജയത്തിലേ എത്തു എന്നത് സത്യം ..

പദ്ധതികൾ വിഭാവനം ചെയ്യുമ്പോൾ  ദീർഘവീഷണം  ഇല്ലാത്ത  കാളവണ്ടിയുഗത്തിലെ  ചിന്താഗതികളാണ് പദ്ധതികൾ പരാജപ്പെടുവാൻ കാരണം .
പാമ്പാടി ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ച് കലാ ,സാംസ്ക്കാരിക , വിനോദ ,കായിക മേഖലകളിൽ പിന്നോക്കമാണ്. നിലവിൽ ഉള്ള മിനി സ്റ്റേഡിയം ഒന്ന് പുനർ നിർക്കാൻ പദ്ധതി ഇട്ടെങ്കിലും ഒന്നും നടന്നിട്ടില്ല. പാമ്പാടി ഗ്രാമപഞ്ചായത്തിലെ 15 ആം വാർഡിലെ  ഇക്കൊടിഞ്ഞിയിലെ സാംസ്ക്കാരിക നിലയം  ഇപ്പോൾ നാല് തൂണിൽ നിൽക്കുന്ന അവസ്ഥയാണ് എതായാലും നാട്ടിലെ തെരുവു പട്ടികൾക്ക് ഈ സാംസ്ക്കാരിക നിലയം ഇപ്പോൾ വിശ്രമിക്കാൻ പറ്റിയ സങ്കേതമായി മാറ്റി എടുത്തതിൽ സന്തോഷമുണ്ടെന്ന് പാമ്പാടിക്കാരൻ  ന്യൂസിനോട്  നാട്ടുകാർ പറഞ്ഞു 
പദ്ധതികൾ കടലാസ് പുലിയായി മാറുന്ന അവസ്ഥയാണ് പാമ്പാടി പഞ്ചായത്തിൽ അതേ സമയം കോവിഡ് പ്രതിരോധ രംഗത്ത് ജില്ലയിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാൻ സാധിച്ചത് പാമ്പാടി ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ച് വലിയ ഒരു നേട്ടമാണ് .ഒപ്പം സാമൂഹൃ അടുക്കളയുടെ പ്രവർത്തനങ്ങളും പ്രശംസനീയമാണ് 

തൊട്ടടുത്ത എല്ലാ പഞ്ചായത്തിലും ഗ്രാമീണ ടൂറിസം പദ്ധതി വിജ കരമായി നടത്തുന്ന സമയത്ത് ഇതുമായി ബന്ധപ്പെട്ട് ഒന്നും സാധിക്കാത്തത് പരാജയം ആണ് 

കുറ്റിക്കൽ വത്തിക്കാൻ തോട് ഗ്രാമീണ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്തിനോട് ആവശ്യപ്പെട്ടതായി വിവരമുണ്ട് പാമ്പാടിയിലെ കാട്ടാംകുന്ന് , മുക്കാം കുഴി , കുന്നേൽപ്പാലം തുടങ്ങി നിരവധി മനോഹര  പാമ്പാടി പഞ്ചായത്തിൽ ഉണ്ട് 
അവയെക്കുറിച്ച് 
 അടുത്ത ലക്കത്തിൽ വായിക്കാം 
തുടരും....
أحدث أقدم