റോഡരികിലെ അഴുക്കുചാലിൽ സ്യൂട്ട്‌കെയ്‌സില്‍ അടച്ച നിലയില്‍ യുവതിയുടെ മൃതദേഹം







തിരുപ്പൂര്‍: സ്യൂട്ട്‌കെയ്‌സില്‍ അടച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇരുപത്തിയഞ്ച് വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് റോഡരികിലെ അഴുക്കുചാലില്‍ സ്യൂട്ട്‌കെയ്‌സില്‍ അടച്ച നിലയില്‍ കണ്ടെത്തിയത്.

ധാരാപുരം റോഡില്‍ പൊല്ലികാളിപാളയത്തിനു സമീപം പുതുതായി നിര്‍മിച്ച നാലുവരിപ്പാതയോടു ചേര്‍ന്നുള്ള അഴുക്കുചാലിലാണ് സ്യൂട്ട്‌കെയ്‌സ് കണ്ടെത്തിയത്. ഇതില്‍ രക്തക്കറ കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ ഉടന്‍ തിരുപ്പൂര്‍ റൂറല്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി സ്യൂട്ട്‌കെയ്‌സ് തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും, സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.യുവതി ധരിച്ചത് നൈറ്റ് ഡ്രസാണെന്നും കൈയില്‍ ടാറ്റു പതിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.


أحدث أقدم