കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ച്‌ ഡല്‍ഹി; ഏപ്രില്‍ ഒന്നു മുതല്‍ എല്ലാ ക്ലാസുകളും ഓഫ് ലൈനായി ആരംഭിക്കാം








ന്യൂഡൽഹി :   കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിൻവലിച്ച് ഡൽഹി. കഴിഞ്ഞ രണ്ടു മാസത്തില്‍ അധികമായി ഡല്‍ഹിയില്‍ നിലവിലുണ്ടായിരുന്ന രാത്രി കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളാണു പിന്‍വലിച്ചത്.

മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴ 1000 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചു. ഏപ്രില്‍ ഒന്നു മുതല്‍ എല്ലാ ക്ലാസുകളും ഓഫ് ലൈനായി ആരംഭിക്കാം.

ഡല്‍ഹിയില്‍ ഉള്‍പ്പെടെ കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍ വലിക്കുന്നതിന് ഡല്‍ഹി ദുരന്ത നിവാരണ അഥോറിറ്റി തീരുമാനിച്ചത്. 

രാത്രി കര്‍ഫ്യൂ പിന്‍വലിച്ച സാഹചര്യത്തില്‍ കടകള്‍, ഷോപ്പിംഗ് മാളുകള്‍, റെസ്റ്ററന്റുകള്‍ എന്നി രാത്രി വൈകിയും തുറന്നു പ്രവര്‍ത്തിക്കാം.

നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കുന്ന സാഹചര്യത്തിലും ആളുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുമെന്ന് ഉറപ്പു വരുത്തുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.



أحدث أقدم