യോഗി ആദിത്യനാഥിന്റെ പ്രസ്താവനക്കെതിരെ പരാതി നല്‍കി യൂത്ത് കോൺഗ്രസ് ദേശീയ വക്താവ്

തൃശൂർ : കേരളത്തെ അധിക്ഷേപിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനക്കെതിരെ തൃശൂരിൽ പരാതി. യൂത്ത് കോൺഗ്രസ് ദേശീയ വക്താവ് മുഹമ്മദ് ഹാഷിമാണ് പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
മതം, വംശം, ജന്മസ്ഥലം, വാസസ്ഥലം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ശത്രുത വരുത്തുന്നതിനും സൗഹാർദം തകർക്കണമെന്ന മുൻവിധിയോടു കൂടിയുള്ള പ്രസ്താവനയാണ് യുപി മുഖ്യമന്ത്രിയുടേതെന്ന് പരാതിയിൽ പറയുന്നു. ദുരുദേശ്യത്തോടെയുള്ള വാക്കുകൾ കേരളത്തെ അപമാനിക്കുന്നതാണ്.
കേരളത്തെയും കേരളത്തിൻറെ അഭിവൃദ്ധിയെയും കാലങ്ങളായുള്ള പ്രവർത്തന മികവുകളെയും മതേതര സൗഹാർദത്തെയും മോശമായി ചിത്രീകരിച്ച് കേരളത്തിലെ ജനങ്ങളോട് മറ്റുള്ളവർക്ക് അവമതിപ്പും ശത്രുതയുമുണ്ടാക്കി അപമാനിതമാക്കുന്നതാണ് പ്രവൃത്തി.അതിനാൽ ഇന്ത്യൻ ശിക്ഷാ നിയമം 153 എ വകുപ്പ് പ്രകാരം കേസെടുത്ത് ശിക്ഷിക്കണമെന്നാണ് പരാതി.
أحدث أقدم