വ്യാപാരികൾ ശ്രദ്ധിക്കുക ..ഡിജിറ്റൽ പെയ്മെൻ്റ് ക്യൂ ആർ കോഡുകൾ വഴിതട്ടിപ്പുകൾ ;മുന്നിറിയിപ്പ് നൽകി പോലീസ്



തിരുവനന്തപുരം: ഡിജിറ്റൽ പേയ്മെന്റ് സർവീസിലൂടെ പണമടക്കുന്നവരാണ് ഇന്നത്തെ മലയാളികളിൽ ഏറെയും.എന്നാൽ കടകൾക്ക് മുന്നിൽ വച്ചിരിക്കുന്ന ക്യൂ ആർ  കോഡുകൾ വഴി തട്ടിപ്പുകൾ പെരുകുന്നുണ്ട്.ഇത്തരത്തിൽ കൊച്ചിയിൽ ഒരു കടയിൽ ക്യൂ ആർ കോഡുവഴി തട്ടിപ്പുനടന്നതായി വാർത്തകൾ വന്നിരുന്നു. ഈ അവസരത്തിലാണ് മുന്നറിയിപ്പുമായി പോലീസും എത്തുയിരിക്കുന്നത്.കടകൾക്ക് മുന്നിൽ ഡിജിറ്റൽ പെയ്മെൻ്റ് ക്യൂ ആർ കോഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ തട്ടിപ്പിന് ഇരയാകാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകി വിഴിഞ്ഞം സർക്കിൾ ഇൻസ്പെക്ടർ പ്രജീഷ് ശശി.
പഭോക്താക്കൾ അടയ്ക്കുന്ന തുക സ്വന്തം അക്കൗണ്ടിൽ വരുന്നുണ്ടോ എന്ന് വ്യാപാരികൾ കൃത്യമായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരികൾ പതിച്ചിരിക്കുന്ന ക്യൂ ആർ കോഡുകൾക്ക് മുകളിൽ സംശയം തോന്നാത്ത തരത്തിൽ സ്വന്തം ക്യൂ ആർ കോഡുകൾ അതിവിദഗ്ധമായി പതിപ്പിക്കുന്നതാണ് ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ രീതി. തിരക്ക് കൂടുതലുള്ള സ്ഥാപനങ്ങളിലാണ് ഇത്തരം സംഭവങ്ങൾ വ്യാപകമായി കണ്ടുവരുന്നത്.ഇതിനെതിരെ വ്യാപാരികൾ ജാഗരൂഗരാകണമെന്നും അദ്ദേഹം അറിയിച്ചു.
أحدث أقدم