പാമ്പാടിയിലെ വ്യാപാരി ഹർത്താൽ പൂർണ്ണം ....സംസ്ഥാന പ്രസിഡന്റ് ,ടി നസറുദ്ദീന്റെ വിയോഗം വ്യാപാര സമൂഹത്തിന് തീരാനഷ്ടം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാമ്പാടി യൂണിറ്റ്



ജോവാൻ മധുമല 
ന്യൂസ് ഡെസ്ക് കേരളം 
 പാമ്പാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എന്ന പ്രസ്ഥാനത്തെ മൂന്നു പതിറ്റാണ്ടുകാലം രാഷ്ട്രീയ-മത ചിന്തകൾക്ക് അതീതമായി, സമര മുഖത്തും , സംഘർഷങ്ങളിലും അടി പതറാതെ നെഞ്ചുവിരിച്ച് നേതൃത്വം നൽകിയ സംഘടനയുടെ അമരക്കാരൻ സംസ്ഥാന പ്രസിഡന്റ് ,ടി നസറുദ്ദീന്റെ മരണം വ്യാപാരി സമൂഹത്തിന് തീരാ നഷ്ടമാണെന്നും അദ്ദേഹം പൊതുസമൂഹത്തിനും സംഘടനകൾക്കും ചെയ്ത സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാമ്പാടി യൂണിറ്റ് കൂടിയ അനുശോചന യോഗത്തിൽ അഭിപ്രായപ്പെട്ടു.
 ( പാമ്പാടി നടന്ന അനുശോചന യോഗം ) 

വ്യാപാരികളെ ഒരു കുടക്കീഴിൽ അണിനിരത്തുവാനും സർക്കാരിന്റെ അന്യായമായ നടപടികൾക്കെതിരെ പോരാടി നട്ടെല്ല് ഉയർത്തി വ്യാപാരിയെ കച്ചവടം ചെയ്യുവാനും  പ്രാപ്തനാക്കിയത് അദ്ദേഹത്തിന്റെ ധീരമായ നേതൃപാടവം ആയിരുന്നു എന്നും അദ്ദേഹത്തിന്റെ മരണം വ്യാപാരികൾക്ക് നികത്താനാവാത്ത നഷ്ടമാണെന്നും യോഗം വിലയിരുത്തി.
യൂണിറ്റ് രക്ഷാധികാരി ചെറിയാൻ ഫിലിപ്പ് . അനുശോചന യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് ഷാജി പി മാത്യു അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കുര്യൻ സഖറിയ അനുശോചന പ്രമേയം അവതരിപ്പിച്ചു .താലൂക്ക് സെക്രട്ടറി ജോർജ്ജ് കുട്ടി M ജോർജ്ജ്, വനിതാ വിംങ്ങ് പ്രസിഡന്റ് ഷേർലി തര്യൻ, യൂത്ത് വിംഗ് പ്രസിഡന്റ് നിതിൻ തര്യൻ, KM ചന്ദ്രബോസ് , മറിയാമ്മ മാണി. സീനാ ജോളി,രാജീവ് എസ് , പ്രമോദ് ആന്റണി, ചാക്കോ വറുഗീസ് , കുര്യാക്കോസ് കുര്യാക്കോസ്, PG ബാബു, EK സണ്ണി, ബൈജു ജോസഫ് , തോമസ് ലാൽ, ശ്രീകാന്ത് കെ.പിള്ള തുടങ്ങിയവർ അനുശോചനം അറിയിച്ച് സംസാരിച്ചു.
أحدث أقدم