വാർത്ത ഫലം കണ്ടു! പാമ്പാടി ആലാമ്പള്ളി കവലയിൽ മനുഷ്യജീവന് ഭീഷണിയായി നാഷണൽ ഹൈവേ കൈയ്യേറി പഴം പച്ചക്കറി കച്ചവടം.. പാമ്പാടിക്കാരൻ ന്യൂസിൻ്റെ വാർത്തയെ തുടർന്ന് പാമ്പാടി പോലീസ് ഇടപെട്ടു


പാമ്പാടി:  ആലാമ്പള്ളി കവലയിൽ മനുഷ്യജീവന് ഭീഷണിയായി നാഷണൽ ഹൈവേ  കൈയ്യേറി പഴം പച്ചക്കറി കച്ചവടം.. പാമ്പാടിക്കാരൻ ന്യൂസിൻ്റെ വാർത്തയെ തുടർ
ന്ന് പാമ്പാടി പോലീസ് ഇടപെടുകയും പാമ്പാടി ട i ലെബി മോൻ വഴി കൈയ്യേറി വച്ചസാധനങ്ങൾ മാറ്റണമെന്നും നിർദ്ധേശിക്കുകയായിരുന്നു 
'
ചിത്രം : ബസ് നിർത്തുന്ന ഈ സ്ഥലത്തായിരുന്നു ഇന്നലെ വരെ അനധികൃത കൈയ്യേറ്റം 

 തുടർന്ന്  ഉടമകൾ  കൈയ്യേറിയ സ്ഥലത്തു നിന്നും സാധങ്ങൾ മാറ്റി.. കുറെക്കാലമായി ആലാമ്പള്ളി കവലയിലുള്ള രണ്ട് കച്ചവടക്കാർ തമ്മിൽ  വാശിയേറിയ കച്ചവടം റോഡിൽ സ്ഥലം കൈയേറി കച്ചവടം വരെ എത്തിയത് ..
കോമഡി സീനുകളെ വെല്ലുന്ന വാശിയേറിയ മത്സരം നാട്ടുകാരുടെ ജീവന് ഭീഷണിയാണെന്ന് ഇന്നലെ പാമ്പാടിക്കാരൻ ന്യൂസ് ചിത്രം സഹിതം  റിപ്പോർട്ട് ചെയ്തിരുന്നു .
12 ആം മൈൽ മുതൽ കാളച്ചന്തവരെ ഒരു വ്യാപാരികളും നടപ്പു വഴി കൈയേറി  കച്ചവടം നടത്തിയിട്ടില്ലാത്ത സാഹജര്യത്തിലാണ് 
വളരെ ധിക്കാരപരമായി ഈ രണ്ട് കച്ചവടക്കാർ 
മനുഷ്യജീവന് ഭീഷണിയായി ഹൈവേ കൈയ്യേറി കച്ചവടം നടത്തിയിരുന്നത് 
കുടാതെ കോട്ടയം ഭാഗത്തേയ്ക്ക് ഉള്ള ബസ്സുകൾ ഈ കടയുടെ മുമ്പിൽ നിർത്തിയാണ് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്തു കൊണ്ടിരുന്നത് ഇക്കാര്യം ആലാമ്പള്ളി സ്കൂളിലെ P T A അംഗങ്ങളിൽ ചിലരും നാട്ടുകാരും  ബഹു: കോട്ടയം കളക്ടർക്ക് രേഖാമൂലം പരാതി നൽകാനിരിക്കെയാണ് 
പാമ്പാടി പോലീസ്  ഈ ഗൗരവപ്രശ്നത്തിൽ ഇടപെട പെടുകയും സാധനങ്ങൾ മാറ്റിക്കുകയും ചെയ്തത്
أحدث أقدم