കരസേന ബാബുവിന് അരികിലെത്തി, വെള്ളം നൽകി


പാലക്കാട്: മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനത്തിയ കരസേനാസംഘം ബാബുവിനരികിലെത്തി. 
ഇനി വൈകാതെ രക്ഷാദൗത്യം പൂർത്തിയാകും.

രണ്ടു ദിവസത്തെ അനിശ്ചിതത്വത്തിന് താമസിയാതെ വിരാമം ആകും.
ബാബുവിന് സൈനിക അംഗം വെള്ളം നൽകി കഴിഞ്ഞു. അതീവ ദുഷ്കരമായ രക്ഷാപ്രവർത്തനത്തിന് ഒടുവിൽ ആണ് സൈന്യത്തിന് ഇന്ന് രാവിലെ 9 മണിയോടെ എത്താൻ കഴിഞ്ഞത്.

 ഇന്നലെ രാത്രി മലകയറിയ സൈന്യത്തിൻ്റെ  പ്രത്യേക ദൗത്യസംഘമാണ്  ബാബുവിനരികിലെത്തിയത്. ബാബുവിന് ഭക്ഷണവും വെള്ളവും നല്‍കാനുള്ള ശ്രമം വിജയിച്ചു.

മലയടിവാരത്ത് ആംബുലൻസ് ഉൾപ്പെടെ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.
أحدث أقدم