ചങ്ങനാശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു യുവാക്കൾ മരിച്ചു






ചങ്ങനാശേരി :  എംസി റോഡിൽ എസ്ബി കോളജിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 3 യുവാക്കൾ മരിച്ചു.

ചങ്ങനാശേരി ഹിദായത്ത് നഗർ പള്ളിപ്പറമ്പിൽ ഷാനവാസിന്റെയും ജെബിയുടെയും മകൻ അജ്മൽ റോഷൻ ( 27 ) , വാഴപ്പള്ളി കണിയാംപറമ്പിൽ രുദ്രാക്ഷ് ( 20 ) , ചങ്ങനാശേരി ഫിഷ് മാർക്കറ്റ് ഭാഗത്ത് ഉല്ലാഹയിൽ അലക്സ് ( 26 ) എന്നിവരാണ് മരിച്ചത് .

ഇന്നലെ രാത്രി പത്തുമണിയോടെയാണ് അപകടം . പരുക്കേറ്റ് റോഡിൽ വീണ യുവാക്കളെ നാട്ടുകാർ ആദ്യം ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അജ്മലിന്റെ ജീവൻ രക്ഷിക്കാനായില്ല . 

തുടർന്ന് ഗുരുതരമായി പരുക്കേറ്റ രുദ്രാക്ഷിനെയും അലക്സിനെയും പിന്നീട് ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി . രാത്രി പന്ത്രണ്ടരയോടെ ഇവരും മരിച്ചു . ചങ്ങനാശേരി പൊലീസ് കേസെടുത്തു .
أحدث أقدم