തർക്കം മൂത്തു; കെ എസ് ആർ ടി സി ഡ്രൈവർ ബസ് ഉപേക്ഷിച്ച് പിണങ്ങി ഇറങ്ങിപ്പോയി.





കൊല്ലം :കെ എസ് ആർ ടി സി  ഡ്രൈവർ ബസ് ഉപേക്ഷിച്ച് ഇറങ്ങിപ്പോയി. പാരിപ്പളളി ഓയൂർ  കൊട്ടാരക്കര റൂട്ടിൽ ഓടുന്ന കെ എസ് ആർ ടി സി ബസ്സും പ്രൈവറ്റ് ബസ്സും തമ്മിൽ സമയത്തെ ചൊല്ലി ഉണ്ടായ വാക്കേറ്റത്തിലാണ് കെ എസ് ആർ ടി സി ബസ് ഡ്രൈവർ ബസ് ഉപേക്ഷിച്ചു പോയത് .

ഒരേ റൂട്ടിൽ ഓടുന്ന കെ എസ് ആർ ടി സി ബസ്സും പ്രൈവറ്റ് ബസ്സും സമയക്രമത്തിൽ ഒരുപോലെ വന്നതിനെ ചൊല്ലിയുള്ള തർക്കമാണ് ഒടുവിൽ കെ എസ് ആർ ടി സി ബസ് ഡ്രൈവറുടെ പിണക്കത്തിന് കാരണമായത്. കണ്ടക്ടർ ഡ്രൈവറോട് വണ്ടി എടുക്കാൻ പറഞ്ഞെങ്കിലും ഡ്രൈവർ കൂട്ടാക്കാതെ പൊയ്കളയുകയായിരുന്നു..
യാത്രക്കാർ  പ്രകോപിതരായതോടെ കണ്ടക്ടർ യാത്രക്കാരെ മറ്റു ബസുകളിൽ കയറ്റി വിട്ടു.
أحدث أقدم