ചക്രവാതച്ചുഴി: സംസ്ഥാനത്ത് വ്യാഴാഴ്ച ശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്






തിരുവനന്തപുരം: സംസ്ഥാനത്ത് ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി ബുധനാഴ്ച മുതല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച തെക്കന്‍ ജില്ലകളിലും ഇടുക്കിയിലും ശക്തമായ മഴ ലഭിക്കുമെന്നതിനാല്‍ ജാഗ്രത പാലിക്കണം. മുന്‍കരുതലിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ അന്നേദിവസം കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലിലും സമീപ പ്രദേശങ്ങളിലുമായി ഞായറാഴ്ചയോടെ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. ചക്രവാതച്ചുഴി ശക്തി പ്രാപിച്ച് തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചേക്കും.

ഈ ന്യൂനമര്‍ദ്ദം ശ്രീലങ്ക ഭാഗത്തേക്ക് നീങ്ങാനും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഇതിന്റെ ഫലമായി സംസ്ഥാനത്ത് വരുംദിവസങ്ങളില്‍മഴ കിട്ടിയേക്കുമെന്നാണ് പ്രവചനം.
أحدث أقدم