മണ്ണെണ്ണ വില കുത്തനെ കൂട്ടി; ഒറ്റയടിക്ക് വര്‍ധിപ്പിച്ചത് ആറ് രൂപ.


സംസ്ഥാനത്ത് എണ്ണ വിതരണ കമ്പനികള്‍ മണ്ണെണ്ണ വില കൂട്ടി. ലിറ്ററിന് 6 രൂപ വർദ്ധനവാണുണ്ടായത്. ഇതോടെ ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില 59 രൂപയാകും.

പുതുക്കിയ വില നിശ്ചയിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ ഇനിമുതല്‍ റേഷന്‍ കടകളില്‍ നിന്ന് 59 രൂപക്ക് മണ്ണെണ്ണ വാങ്ങേണ്ടിവരും. നിലവില്‍ 53 രൂപയാണ് ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില.

മാര്‍ച്ച് മാസം വരെയുള്ള മണ്ണെണ്ണ 47 രൂപ നിരക്കിലാണ് സംസ്ഥാനം വാങ്ങിയത്. അതിനാല്‍ തന്നെ ജനുവരി മാസത്തിലെ വിലയ്ക്ക്‌ തന്നെ വില്‍ക്കാനാകും. ഇക്കാര്യത്തില്‍ ഭക്ഷ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടായില്ലെങ്കില്‍ അധിക വില ജനങ്ങള്‍ നല്‍കേണ്ടിവരും.
أحدث أقدم